കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

അവള്‍ വരുവാളാ..........

Tuesday, December 27, 2011

0 comments

ആ സ്കൂള്‍ മുറ്റത്ത് കയറിയപ്പോള്‍ വരേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍ ,
ആ കലാലയത്തില്‍ നിന്നും എനിക്ക് നഷ്ടപെട്ട എന്തോ ഒന്ന് ഞാന്‍ വീണ്ടും കണ്ടു ... അത് എനിക്ക് കൂടുതല്‍ നഷ്ടബോധം ഉണ്ടാക്കി, പറന്നു പോയ കിളികള്‍ എവിടെയോ ചേക്കേറിയിരിക്കാം ... കാലം ഒരുപാട് കടന്നു പോയിരിക്കുന്നല്ലോ .. മഞ്ഞു കലവും മഴക്കാലവും അനവധി തവണ വന്നു പോയി ..

ഒരുപാട് കുട്ടികള്‍, അവരെ കുട്ടികള്‍ എന്ന് വിളിച്ചുകൂടാ, അവര്‍ എല്ലാവരും യുവാക്കളും യുവതികളും ആയിരിക്കുന്നു. പെണ്‍കുട്ടികള്‍ പലരും മേക്കപ്പ് ഇട്ടു തുടങ്ങിയിരിക്കുന്നു. എല്ലാവരെയും നോക്കാന്‍ തോന്നിയില്ല. ആരോ എന്നെ ശ്രദ്ധിക്കുന്നപോലെ ഒരു തോന്നല്‍, ചിലപ്പോള്‍ തോന്നല്‍ ആകാം, ഒരു കോളേജ് കടന്നു പോന്നിരിക്കുന്നു എങ്കിലും എന്നും മനസ്സില്‍ ഉള്ള സൗഹൃദം അവര്‍ക്കൊപ്പം ആണ് . ബാല്യകാലത്തെ കൂട്ടുകാരെയും പ്രണയവും ഒരിക്കലും മറക്കാനാവില്ലല്ലോ.

അവിടെ ഞാന്‍ പ്രണയിച്ച ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളും കാലത്തിനൊപ്പം മാറിയിരിക്കണം. ഞാന്‍ അല്പം പഴഞ്ചന്‍ ആണെന്ന ഒരു ആരോപണം സൗഹൃദ സംഭാഷണങ്ങളില്‍ വരാറുണ്ട്. ഫ്രീക് ആവണം അത്രേ ..
" ചിന്തകള്‍ ഇന്നോവേറ്റിവ്‌ ആകണം എന്നെ ഞാന്‍ ആഗ്രഹിച്ചത്." സമയം ആകുമ്പോള്‍ ശ്രമിക്കാം.

അല്ലാതെ ഈ ഗ്രാമത്തില്‍ കിടന്നു എന്ത് ഫ്രീക്. നാട്ടുകാര്‍ കോപ്രായം എന്ന് പറയും. വീട്ടുകാര്‍ സെന്‍സര്‍ ചെയ്യും . എന്തിനു പുലിവാലുകള്‍. നാട് വിട്ടു ഒരു ജോലിയും കൂലിയും ആകുമ്പോള്‍ ആവാം " കോപ്രായങ്ങള്‍ "

അവളെ കണ്ടപ്പോള്‍ ഒരിക്കല്‍ കൂടി മനസൊന്നു ചാടി, "കുട്ടി ഞാന്‍ ആ സ്കൂള്‍ വരാന്തയില്‍ വെച്ചു നിന്നോട് പറഞ്ഞ പ്രണയം ഇപ്പോഴും എന്‍റെ മനസ്സില്‍ ഉണ്ട് " എന്ന് പറഞ്ഞാലോ ..

ഇത്രയും വര്‍ഷമായിട്ടും നിന്‍റെ സൂക്കേട്‌ മാറിയില്ലേടാ എന്ന് മറ്റുള്ളവരുടെ മുന്‍പില്‍ വെച്ചു എന്നോട് ചോദിച്ചാല്‍ എനിക്ക് എന്നോട് തന്നെയുള്ള ബഹുമാനം കാറ്റില്‍ പറന്നു പോകും ..

നേരെ മുഖത്ത് നോക്കി ഒരു പെണ്‍കുട്ടിയോട് പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ ........

കൂട്ടുകാരന്‍റെ ഉപദേശം ആണ് ...

അപ്പോള്‍ ഞാന്‍ പറയും .. അളിയാ നമുക്ക് പ്രായം ആയിട്ടില്ലല്ലോ, ആകുമ്പോള്‍ നമുക്ക് നോക്കാം ..

(ഇത് എന്‍റെ പ്രണയ സംഹിതയിലെ ഒരു എട് മാത്രം, ആരംഭം ഇതല്ല , അവസാനവും )

ലോക് പാല്‍ ബില്‍

Wednesday, August 17, 2011

0 comments

ബഹുമാനപെട്ട അണ്ണാ ഹസാരെ അറിയുന്നതിന് ,

താങ്കള്‍ , നിരാഹാരം നടത്തിയാലും ജയിലില്‍ കിടന്നാലും അഴിമതി രഹിത രാജ്യം കേവലം സ്വപ്നമായി മാത്രം ഒതുങ്ങും.നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി ജീവിച്ചിരുപ്പുണ്ടായിരുന്നു എങ്കില്‍ " അദ്ദേഹം നിരാഹാരവും നടത്തി ജയിലില്‍ കിടന്നു അഴിമതിക്കെതിരെ സമരം ചെയ്താലും ഫലം ഉണ്ടാവില്ല. കാരണം മനസാക്ഷിയുള്ള ബ്രിട്ടീഷ്‌ ഭരണകൂടത്തെ താങ്കള്‍ സമരം ആയുധമാക്കി നാട് കടത്തി. ഇപ്പോള്‍ പൊളിറ്റിക്സ് എന്ന ഇന്റര്‍നാഷണല്‍ ഗേമില്‍ പഞ്ചായത്തും സംസ്ഥാനവും കേന്ദ്രവും ഉള്‍പെടും. നികുതി പണം കൊണ്ട് ഭരിച്ചു മുടിച്ചു രാജ്യത്തിന്‍റെ ഖജനാവില്‍ പറഞ്ഞു പെറ്റു കിടക്കുന്നു എന്ന അവസ്ഥ ജനങ്ങളെ വിഡ്ഢികള്‍ ആകുന്നു. കൂടെ ഉള്ളവര്‍ കൈയിട്ടു വാരിയാല്‍ എന്‍റെ കൈയില്‍ പറ്റിയില്ല എന്ന് പറഞ്ഞു കൈ കഴുകും. എന്ത് രാഷ്ട്രിയ പ്രവര്‍ത്തനം . ഇലക്ഷന്‍ സമയത്ത് മൈക്കും കെട്ടി വെച്ചു കവല പ്രസംഗം നടത്തും രാഷ്ട്രിയ നേതാവ്. ജനങ്ങള്‍ക്കിടയില്‍ മുഴുവന്‍ സമയ രാഷ്ട്രിയം. എച്ചില്‍ പറക്കുന്ന പിച്ചകാരനും ജനങ്ങള്കിടയില്‍ ആണ് . ഒരു നേതാവും ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. ജനത്തിന് വേണ്ടി എന്തെങ്കിലും മേയോന്നനങ്ങിയാല്‍ ഉടനെ വണ്ടികൂലി രൂപ 250,ഇല്ലാത്ത പേപ്പര്‍ ശരിയാക്കാന്‍ രൂപ 2000, ഉദ്യോഗസ്ഥനെ വീട്ടില്‍ ചെന്ന് കാണാന്‍ പോയ വകയില്‍ രൂപ 100, വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ ചുമ്മാ കൈയും വീശി ചെല്ലനോക്കുമോ ആപ്പിള്‍ രൂപ 120 , മുന്തിരി 50, അങ്ങനെ ആകെ പിഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത് കഴിയുമ്പോള്‍ " അടുത്ത ഇലക്ഷന് വോട്ട് നമുക്ക് തന്നെ ചെയ്യണേ "... ഇത് മെമ്പര്‍ കുഞ്ഞാപ്പൂ എഴുതിയ ലോക്പാല്‍ ബില്‍ .

ഇത് പഞ്ചായത്ത്‌ മെമ്പറില്‍ തുടങ്ങി പ്രസിഡന്റ്‌ വരെ മാത്രം. പ്രസിഡന്റ്‌ വഴികള്‍ മൂന്നു മാസം നില്‍ക്കുന്ന ടാറിംഗ് നാടകത്തില്‍ കമ്മീഷന്‍ വേറെ ഉണ്ട്. എം.എല്‍.എ മാര്‍ മത്രിമാര്‍ വികസനം എന്ന വാക്കില്‍ കോടികള്‍ മറിക്കും. ആയിരം തൊഴില്‍ രഹിതര്‍ക്ക് ജോലി അല്ലെങ്കില്‍ വര്‍ഷം 6000 രൂപ നല്‍കും എന്ന വാഗ്ദാനം. സ്വിസ്സ് ബാങ്കില്‍ അക്കൗണ്ട്‌ ഇല്ലാതെ എങ്ങനാ മന്ത്രിയനെന്നും പറഞ്ഞു ഇരിക്കുന്നെ. ഇത് കൊച്ചാപ്പി വിഴുങ്ങി പറഞ്ഞ ലോക്പാല്‍ ബില്‍ .

എം.പി ഫണ്ട്‌ ഒക്കെ എടുത്ത് പെരുമാറാന്‍ മടിക്കുന്ന കേരള എം.പി മാരുടെ കഥ കേരളം മറന്നിട്ടില്ല. സമഗ്ര വികസനം ആണേ. തമിഴ് നാട്ടില്‍ എം പി മാര്‍ കേന്ദ്രത്തില്‍ വികസനത്തിന്‌ വേണ്ടി മണ്ഡലത്തില്‍ കോടികള്‍ ചെലവിഴിക്കുംപോള്‍ അളിയന്റെ കമ്പനി തുടങ്ങിയിട്ട് വേണം എം.പി ഫണ്ട്‌ ചെലവഴിക്കാന്‍ എന്ന് കരുതുന്ന കോര എം.പി യും നമ്മുടെ നാട്ടുകാരന്‍ ആണേ...

വഴി നന്നാക്കാന്‍ എം.എല്‍.എ ഫണ്ട്‌ വരും എന്ന് കാത്തിരിക്കും. കാത്തിരിപ്പു വര്‍ഷങ്ങള്‍ നീളും .

എളിയവനായ എനിക്കും ഉണ്ട് ഒരു ലോക് പാല്‍ ബില്‍ .

  1. രണ്ട് രൂപ അരി തരണം .
  2. പെട്രോള്‍ വില നിയത്രിക്കണം
  3. അഴിമതി ഒഴിവാക്കണം . പണം ഉണ്ടാക്കാന്‍ മന്ത്രി ആകരുത്,അധ്വാനിച്ചു ഭക്ഷണം കഴിക്കുന്നതിന്‍റെ സുഖം നിങ്ങളും അനുഭവിക്കു...
  4. വാഗ്ദാനം ചെയ്ത പദ്ധതികള്‍ നിര്‍ബന്ധം ആയും പൂര്തികരിക്കണം.
  5. പദ്ധതി വാഗ്ദാനം നല്‍കിയ ഉടനെ പോസ്റ്റര്‍ ഒട്ടിച്ചുള്ള പ്രചരണം നിറുത്തണം.
  6. തറ കല്ലിടില്‍ ചടങ്ങ് ലളിതമാക്കണം
  7. പദ്ധതി പൂര്‍ത്തികരിച്ച ശേഷം 15 ദിവസത്തിനകം ഉദ്കാടനം നടത്തണം.
ഇവ കൂടെ ഉള്‍പെടുത്തണം എന്ന് അപേക്ഷിക്കുന്നു .

എന്ന് കുഞ്ഞികുട്ടന്‍
10 ആം വാര്‍ഡ്
കുന്നംകുളം

 

Posts Comments

©2006-2010 ·TNB