കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

പാറി പറക്കുന്ന വര്‍ണ്ണ കടലാസുകള്‍ ..............

Wednesday, January 7, 2009

കുത്തിയിരുന്ന് തിരഞ്ഞിട്ടും കണ്ടില്ല .. ഹൊ ഈ വീട്ടില്‍ ഒരു സദനം വെച്ചാല്‍ കാണില്ല .. അമ്മ ചോദിച്ചു എന്താടാ ? കുന്തം .............എന്താ കാണാതെ പോയത് ..... അത് എന്റെ പഴയ ബാഗ്....

ആ .........അത് കൊള്ളാമല്ലോ എന്ന രീതിയില്‍ തലയും ആട്ടി അമ്മ അടുക്കളയിലേക്കു പോയി .

ഓ അനിയന്‍ പള്ളിയില്‍ പൊയിട്ട് വരുന്നുണ്ട് . എടാ നീ എന്റെ ബാഗ് എടുത്തോ ... അവന്‍ ചുറ്റും ഒന്നു നോക്കി ....ബാഗ് അല്ലെ ചേട്ടായിഈ ഇരിക്കണത് . അവന്‍ എന്റെ പുതിയ ബാഗ് എടുത്ത് കാട്ടി ...

ഓ അത് ഞാനും കണ്ടു . എന്റെ പഴയ ബാഗ് എവിടെ ? അവന്‍ ഒന്നു ആക്കി ചിരിച്ചു .. ഇവന് ഇത് എന്നാ പറ്റി അമ്മ ചോറ് പൊതി മേശ പുറത്ത് എടുത്ത് വെച്ചു കൊണ്ട് ചോദിച്ചു . ഹൊ ഒന്നും ഇല്ല അതില്‍ ഒരു സാധനം ഉണ്ടായിരുന്നു. എന്താണത് ? അനിയന്റെ C.B.I ചോദ്യംചെയ്യല്‍ . ഹൊ നീ അതൊന്നും അറിയേണ്ട . അത് മാത്രം മതി ഇഷ്ടന്‍ invesigation തുടങ്ങാന്‍ . ഒന്നാകെ ഞാന്‍ അല്പം പഞ്ചാര ആണെന്ന കാര്യം അമ്മയ്ക്കും അറിയാം ( ഞാന്‍ അത്ര പഞ്ചാര ഒന്നും അല്ല .എങ്കിലും എല്ലാവരോടും സോഷ്യല്‍ ആയി സംസാരിക്കും ..മാത്രമല്ല എനിക്ക് ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഫ്രണ്ട്സ് ഉണ്ട് എന്നതാണ് സത്യം ) പക്ഷെ എനിക്കും ഒരു പ്രണയം ഉണ്ടായി . അതിന് പ്രണയം എന്നൊക്കെ പറയാമോ ? അറിയില്ല ഒരിഷ്ടം തോന്നി . കുട്ടി സുന്ദരിയായ മുസ്ലിം കുട്ടി . ആദ്യം കരുതി അവള്‍ ഒരു ജാടക്കാരിയയിരിക്കും എന്നാണ് . പക്ഷെ എങ്ങനെയോ അവളെ ഞാന്‍ പരിജയപെട്ടു . അവളുടെ character എനിക്ക് ഒരുപാട് ഇഷ്ടമായി . ഞാന്‍ അറിയാതെ എന്റെ ഉറക്കം നഷ്ടപെട്ടു
ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ടോ ? അതൊന്നും എനിക്കറിയില്ല . ഇഷ്ടമാണ് .. ഞാന്‍ അവളോട് mobile number ചോദിച്ചു . അവള്‍ തന്നു . പിന്നെ ദിവസവും അവള്‍ക്ക് miss call ഉം SMS ഉം അയച്ചു . അവള്‍ തിരിച്ചും അയച്ചു . ആദ്യം friendship SMS ഉകള്‍ , പിന്നെ ഏതോ ഒരു ദിവസം ഞാന്‍ അവളെ വിളിച്ചു . എനിക്ക് ഇഷ്ടമാണെന്ന് പറയാന്‍ . ഞാന്‍ dial ചെയ്തു . 9.........4......4......7...... അവള്‍ എടുത്തു.
" എന്താടാ ? "
" ചുമ്മാ വിളിച്ചതാ "

പിന്നെ പിന്നെ ആ ചുമ്മാ വിളി പതിവായി ...
ഒരു ദിവസം അവള്‍ പറഞ്ഞു " അവള്‍ ഒരാളെ സ്നേഹിക്കുന്നു എന്ന് " പക്ഷെ അതൊരു one way പ്രണയം ആണെന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍കാറ്റു വീശിയ സന്തോഷം . എങ്കിലും ഒന്നും പറഞ്ഞില്ല . അവള്‍ക്ക് അത് serious ആയിരുന്നു എന്നതാണ് മറ്റൊരു പ്രശ്നം . പിന്നെ ഉള്ള നാളുകള്‍ ഞാന്‍ അവളെ ഉപദേശിച്ചു . അവളെ ഒരു തരത്തില്‍ പറഞ്ഞു മനസിലാക്കി . എന്റെ poket
വെളുത്തത് ഞാന്‍ പോട്ടെ എന്ന് വെച്ചു . ആദ്യ മാസം BSNL bill വന്നു Rs 548/- only . എന്റെ സ്നേഹനിധിയായ മാതാപിതാക്കള്‍ എന്നെ കണ്ണുരുട്ടി നോക്കി . ഞാന്‍ മുകളില്‍ ഇരുന്ന പള്ളിയെ നോക്കി നിന്നു . ബില്‍ അടക്കാന്‍ കാശ് കൊടുത്തപ്പോള്‍ ചാച്ചന്‍ പറഞ്ഞു അരി വാങ്ങാനുള്ള കാശ് എടുത്താ ബില്‍ അടുക്കുന്നെന്നു . കൊണ്ടു നീറി . അവളെ വിളിക്കാനല്ലേ . പിന്നെയും വിളിച്ചു mobile recharge എനിക്ക് ഒരു പ്രശ്നമായില്ല . ഒരു ദിവസം ഞാന്‍ എന്റെ ഹൃദയം തുറന്നു ....
അത്രയും നാള്‍ മൂടി വെച്ചിരുന്ന പ്രണയം ഒരു പുഴ പോലെ ഒഴുകി . aval ഒന്നും പറഞ്ഞില്ല..............


to be continue.

1 comments:

Sebin Santhosh said...

ആ വര്‍ണ്ണ കടലാസുകള്‍ നിറമുള്ളവയയിര്‍ന്നു അത് എന്റെ സ്നേഹമായിരുന്നു ..........

തിരികെ ലഭിക്കാത്ത സ്നേഹമാണ് അവള്‍ തേടുന്നത് .....................
തിരികെ ലഭിക്കുവാന്‍ തെല്ലും ആഗ്രഹിക്കാതെ എന്റെ സ്നേഹം മുഴുവനും ഞാന്‍ അവള്‍ക്ക് നല്‍കും................................................. അവള്‍ക്ക് മാത്രം നല്‍കും കാരണം ആ തട്ടമിട്ട പെണ്‍കുട്ടിയാണ് എന്റെ പ്രണയിനി ....................


ഒരു one way പ്രണയം ...............

എങ്കിലും ഞാന്‍ അവളെ ഒരു പാഡ് സ്നേഹിക്കുന്നു ..................

 

Posts Comments

©2006-2010 ·TNB