കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

"സ്നേഹപൂര്‍വ്വം ........... ഒരു അജ്ഞാത കാമുകി ..."

Thursday, February 12, 2009

ആ ദിവസം പതിവ് പോലെ ഏഴു മണിക്ക് എണിറ്റു പല്ല് തേച്ചു ,കുളിച്ചു .... അമ്മ തേച്ചു വെച്ച ഡ്രസ്സ് എടുത്ത് ഇട്ടു . കണ്ണാടിക്ക് മുന്‍പില്‍ ചെന്ന് നിന്നു. സുന്ദരനയിരിക്കുന്നു ..വേറാരും പറയാന്‍ വഴിയില്ല ...
പുറത്തിറങ്ങി നേരെ ബസ് സ്റ്റോപ്പില്‍ ... അല്പം വായില്‍ നോട്ടം ( ഈ സംസ്കാരമില്ലാത്തവര്‍ അങ്ങനെ പറയുന്നു ) എന്ത് ചെയ്യാം . ശേഷം ബസില്‍ .അപ്പോഴാണ് ഓര്‍ത്തത് .... ഇശ്വര ഇന്ന് ലോക പ്രണയദിനം ആണല്ലോ . ഛെ മറന്നു ...
ഓ ... ഓര്‍ത്തിട്ടു എന്തിനാ ..ആരും ഒരു തേങ്ങയും തരില്ല .പിന്നെ എന്താ . ഞാന്‍ ആര്‍ക്കെങ്കിലും കൊടുക്കാന്‍ ഉണ്ടോ . ഉണ്ട്....പക്ഷെ എന്തിനാ അവള്‍ടെ കാമുകന്മാരുടെ തല്ലു ചോദിച്ചു വാങ്ങുന്നത് .
അങ്ങനെ കോളേജില്‍ എത്തി . അതാ ചില ദുഷ്ടന്മാര്‍ രോസപൂക്കളും ആയി പോകുന്നു. നിന്റെ പൂവൊക്കെ വാടി പോട്ടെ ...
നോക്കി നിന്നു .ക്ലാസ്സില്‍ എത്തിയപ്പോള്‍ ചില സുന്ദരി കൊതകളുടെ കൈയില്‍ പൂവ് . ഇശ്വരാ .......എന്നെ കൂടി ആരെന്കിലും ഉള്പെടുത്തന്നെ .. എവിടെ ?
ഒരു സുന്ദരി വന്നു പറഞ്ഞു "എടാ ഈ പൂവ് എനിക്ക് കിട്ടിയതാ "
ഓഹോ .....
അപ്പോളാണ് മറ്റൊരു സുന്ദരി ആ സത്യം പറഞ്ഞത് .
എടാ അത് അവള്‍ക്ക് നിലത്ത് കിടന്നു കിട്ടിയതാ ..
അയ്യേ ........അയ്യേ ......പുയി ....
ഓ ... ഞാന്‍ സത്യമല്ലേ പറഞ്ഞത് ....
എനിക്ക് കിട്ടിയതാ .....
അത് സത്യം അല്ലെ ........ന്യായം അവളുടെ ഭാഗതല്ലേ .....കുശുമ്പി സുന്ദരി ...
ഹ‌ും .......
ഈ പെണ്‍കുട്ടികളുടെ ഓരോ ...തമാശകളെ ....

സ്ഥിരം പരിപാടികളിലേക്ക് കടക്കാം ....
വേറെ പണി ഒന്നും ഇല്ലല്ലോ ..
സൗന്ദര്യ പൂജ അഥവാ വാലില്‍ നോട്ടം .
പിന്നെ ഗാനകൈരളി ....കൈരളി ടി.വി .റിയാലിറ്റി ഷോ യുടെ പേരല്ല . പ്രണയ ഗാനങ്ങള്‍ പാടുന്ന പരിപാടിയാണ് .

ആരെയും ഭാവഗായകനാക്കും ആത്മസൌന്ദര്യമാണ് നീ .......
ആരെ .....വാ.....വാ...
പഞ്ചവര്‍ണതത്തപോലെ കൊഞ്ചി വന്ന പെണ്ണെ .....

ക്യാ ബാത്ത് ഹി യര്‍ .....
ശുക്രിയ .....

തു മേരി സോപ്പനോം കി റാണി കബ് അയെകി തു ...
ഭംഗിയായി......
അളിയാ .... പൂ കിട്ടിയില്ലേ ...
ഉം ഹും ....
സാരമില്ല ..അളിയാ പോട്ടെ .....
അവന്‍ പുക്ഞ്ഞിച്ചതാണ് ...
എടാ പുല്ലേ ...അടുത്ത കൊല്ലം നീ കണ്ടോ ?
ചേച്ചി മാര്‍ കൊണ്ട് തന്നു ...
രണ്ട് പൂകള്‍ ...
അത് മതി ...
ക്ലാസ്സില്‍ ഒരു സംസാരം ഉണ്ട് ...
അവനു സെനിഒര്സിന്റെ അടുത്താ ലൈന്‍ .
അത് നമ്മുടെ സുന്ദരികള്‍ക്ക് അത്ര പിടിച്ചിട്ടില്ല ...
പട്ടി ഒട്ട് പുല്ലു .....തിന്നത്തുമില്ല്ല.......
വേണ്ട ...
ആ ദുഃഖത്തില്‍ ഇരിക്കുമ്പോള്‍ പൂ ഒരെണ്ണം എന്റെ കസേരയില്‍ .........

അതില്‍ എഴുതിയിരിക്കുന്നു

"സ്നേഹപൂര്‍വ്വം ........... ഒരു അജ്ഞാത കാമുകി ..."

0 comments:

 

Posts Comments

©2006-2010 ·TNB