കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

മഴയുടെ ഓര്‍മ്മകള്‍

Monday, August 16, 2010

ആ യാത്ര എന്നെ പലതും ഓര്‍മിപ്പിച്ചു യൌവനത്തിന്റെ പ്രസരിപ്പില്‍ ഞാന്‍ പിന്നിട്ട വഴികളില്‍ കൂടി വീണ്ടും. വിട്ടു പിരിയാന്‍ ആഗ്രഹിക്കാത്ത പലതും നഷ്ടപെട്ടത് ഇതുപോലെ ചില യാത്രകളില്‍ ആയിരുന്നു .
ഉണ്ണി ...... നീ വരുന്നോ ?
എങ്ങോട്ട് ....?
ന്റെ നാട് കാണാന്‍ . നല്ല രസോണ്ടാവും ... മഴയല്ലേ ... പടതൊക്കെ വെള്ളം പോങ്ങിട്ടുണ്ടാവും..
എടാ ആ പട്ടികാട്ടിലോട്ട് നീ പോകണ്ട... നീ വേണേ എന്റെ കൂടെ പാലക്ക് പോരെ ... വേദി ഇറച്ചിയും കള്ളും ഒക്കെയായി അവിടെ അടിച്ചു പൊളിക്കാം മത്തായി കുഞ്ഞാണ്‌ .. ഞങ്ങടെ കാഞ്ഞിരപ്പള്ളിക്കാരന്‍ ഇച്ചായന്‍.
ഇച്ചായന്റെ കൂടെ കൂടി കള്ള് കുടിയും ആയിട്ട് സ്റ്റെസിലോട്ട് ചെന്നാല്‍ പിന്നെ മമ്മി എന്നെ മിച്ചം വെചെക്കതില്ല ..
... എടാ നാറി, അവടുത്ത്കാര് ഇതൊന്നും അല്ല നല്ല സ്വയമ്പന്‍ സാധനമാ കഴിക്കുന്നെ ...
എന്നതായാലും ഞാനില്ല... വെകേഷന്‍ ഞാന്‍ നമ്മുടെ നായരുടെ കൂടെ ആണേ...
ഓണം കൂടി കഴിഞ്ഞേ വരൂ...
... പോടാ പുല്ലേ... കള്ളും വെള്ളോം ഒന്നും അടിക്കാത്ത നിന്നെ ഒക്കെ എന്നാതിനു കൊള്ളാം.. പോടാ പുല്ലുകളേ ... നാറികള്‍... മത്തായി അല്പം ദേഷ്യത്തിലാണ്...
അത് പോട്ടെ ... ശ്രീജിത്തെ അപ്പൊ എപ്പോഴാ പോണേ...
നാളെ രാവിലെ ..10 നാണു ബസ്‌.
രാവിലെ ഇറങ്ങി ... ഒരു കൊച്ചു ബാഗ്‌ .. ചില പുസ്തകങ്ങള്‍ , ചില നോവലുകളാണ് ..

യാത്രക്കിടയില്‍ മനോഹരമായ കാഴ്ചകള്‍ ... പച്ചപ്പ്‌ നിറഞ്ഞ ആ നാട് .. ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടു ..

വീട്ടില്‍ നല്ല സ്വീകരണം തന്നെ കിട്ടി ... ശ്രീജിത്ത്കുട്ടന്റെ ചെങ്ങായി ... ഗ്രാമത്തില്‍ ഫേമസ് ആയി...
പെണ്‍കുട്ടികള്‍ ഒക്കെ വന്നു പരിചയപെട്ടു ...
രണ്ടു ദിവസം കടന്നു പോയി .... പാടവരമ്പത്തും തോട്ടിലും എല്ലാം വെള്ളം  പക്ഷെ  കാണാന്‍ കൊതിച്ച ആള്‍ വന്നില്ല..........
എന്തെ മുത്തച്ചാ .... മഴ കാണാനില്ലല്ലോ ...
രണ്ടു ദിവസം കാക്കുക ഉണ്ണ്യേ ..... കാത്തിരുന്നിട്ടും വന്നില്ല........
അന്നും പതിവ് പോലെ  എഴുന്നേറ്റു .." തോട്ടില്‍ മുങ്ങാന്‍ പോകാം "
എനിക്ക് നീന്താന്‍ അറിയില്ലാ........
സാരമില്ല ആ ഒടിഞ്ഞ വാഴപിണ്ടി എടുത്തോ ?
ഇന്ന് മഴയുണ്ടാവും .. കൂട്ടുകാരനോട് പറഞ്ഞേക്കൂ ശ്രീകുട്ടാ ....
ശ്രീയുടെ അച്ഛനാണ് ... അച്ഛന്‍ നല്ല കര്‍ഷകനാണ് ... ദേശിയ അവാര്‍ഡ്‌ ഒക്കെ കിട്ടിയ ആളാണ് .
കുളി കഴിഞ്ഞു പാടവരമ്പത്ത് എത്തിയതും  അതാ വരുന്നു ... ആര്‍ത്തിരമ്പി ..
മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം. ഒരുപാട് മഴവെള്ളം കുടിക്കാനുള്ള കൊതി ,ഞാനും ശ്രീജിത്തും കുട്ടി പട്ടങ്ങളും തുള്ളി .. ഇന്ന് ഫുട്ബോള്‍ കളിക്കാം ... പാടത്ത്  റൊണാള്‍ഡോയും ,കാര്‍ലോസും ,മെസ്സിയും ,മറഡോണയും എല്ലാം എട്ടു മുട്ടി ..  ചാറ്റല്‍ മഴ പെയ്തുകൊണ്ടേ ഇരുന്നു .....
 ആ മഴയതാണ് ... സുജാത ശ്രീയുടെ അനിയത്തി തോട്ടില്‍ ഒഴുക്കില്‍ പെട്ടതും..ആരോ വന്നു പറഞ്ഞു ...
അവന്‍ ഞെട്ടി ഇരുന്നു . ഒരു ഷോക്ക്‌ ആയിരുന്നു . പാടവരമ്പു കടന്നു തോട്ടിങ്കരയില്‍ എത്തുമ്പോള്‍ ചില ചേട്ടന്മാര്‍ രക്ഷപ്രവര്‍ത്തനതിനു ഇറങ്ങിയിരുന്നു .
കിട്ടിയില്ല........... വൈകുന്നത് വരെ തേടി ...
അവളുടെ അമ്മ കരയുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല ...
പിറ്റേന്നാണ് അവളെ കിട്ടിയത് ..അപ്പോഴേക്കും അവള്‍ ഞങ്ങളില്‍ നിന്നും പോയിരുന്നു . ശ്രീ പിന്നെ പഠിക്കാന്‍ വന്നില്ല . അവന്‍ നിറുത്തി ... മഴ കൊണ്ടുപോയത് അവന്റെ കുഞ്ഞു പെങ്ങളെ ആയിരുന്നല്ലോ .


              ഞാന്‍ പഠനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ ഒരു കമ്പനി തുടങ്ങി . വിവാഹവും കഴിഞ്ഞു ,ഇഷ്ടപെട്ട പെണ്ണിനെ തന്നെ കെട്ടി.. അങ്ങനെ ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ വീണ്ടും അവന്‍ എന്റെ ഓര്‍മകളില്‍ വന്നു .. ഒന്ന് കാണണം ...

ഞാനും കുടുംബവും ,അവനെ കാണാന്‍ , ... ചാറ്റല്‍ മഴത്തുള്ളികള്‍ വീണു... ഗ്ലാസ്‌ പൊക്കി ... ഭാര്യയെ നോക്കി അവളും മോളും മഴ ആസ്വതിക്കുകയാണ്...... ഗ്ലാസില്‍ വീണ മഴത്തുള്ളികളില്‍ ഈര്‍പ്പം .മോള്‍ അതില്‍ ചിത്രം വരയ്ക്കുന്നു .
പാടം കടന്നു .വീട്ടില്‍ എത്തി . ശ്രീകുട്ടാ .... അമ്മ നീട്ടി വിളിച്ചു . ദേ... നിന്റെ കുട്ടുകാരന്‍ ..
ശ്രീ ഇറങ്ങി വന്നു . അവന്‍ എന്നെ കെട്ടി പിടിച്ചു .. അമ്മയും അവന്റെ ഭാര്യയും എന്റെ ശ്രീമതിയെ അകത്തേക്ക് ആനയിച്ചു .. ഞാന്‍ ഉമ്മറത്തേക്ക് കയറി ..
മോള്‍ ചോദിച്ചു .. " പപ്പാ ..ഏതാ ഈ ചേച്ചി "
എന്റെ കണ്ണുകള്‍ നിറഞ്ഞു .... അത് സുജമോള്‍ ആയിരുന്നു .. മായാത്ത ചിരിയുമായി...

മഴ അപ്പോഴും പെയ്തുകൊണ്ടേ ഇരുന്നു ... തോരാത്ത കണ്ണുനീര്‍ പോലെ..

0 comments:

 

Posts Comments

©2006-2010 ·TNB