കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

എന്റെ ഹൃദയത്തില്‍ വിരിഞ്ഞ പനിനീര്‍പുഷ്പം

Saturday, August 14, 2010


അഴകാര്‍ന്ന പൂങ്കാവനമാം
എന്‍ ഹൃദയത്തില്‍
വളര്‍ന്നോര പനിനീര്‍ചെടിയില്‍
പൂത്തൊരാ പ്രിയ പുഷ്പമേ ....
അനന്തസുന്ദരമാമെന്‍
ഹൃദയവാടിയില്‍
വിരിഞ്ഞ സ്നേഹഗീതമേ ....
നിന്നിലെ നിറത്തിനഴക്
എന്‍ ഹൃദയരക്തതിന്‍
നനവല്ലേ ..............
കരിവണ്ടുകള്‍ നിന്‍ തേന്‍
നുകരാതെകാത്തു ഞാന്‍
എന്നിലെ അനുരാഗമെത്രയോ
ആഴത്തിലെന്നറിയില്ല
എങ്കിലും സ്നേഹിപ്പൂ ...
ഞാന്‍ നിന്നെയെത്രമേല്‍
എങ്കിലും ഏതോ
ഒരു പ്രഭാതത്തില്‍
നീയില്ല എന്നരികില്‍
നഷ്ടമായ് നിന്നെ എനിക്ക്
ഒരുവന്‍ ഇറുത്തു
നിന്നെ തന്‍
പ്രണയിനിക്ക് സമ്മാനമായ്‌
ഹേ ദുഷ്ടാ .........നിന്റെ
കാമുകി തന്‍
തൂമന്ദഹാസം കാണുവാന്‍
എന്‍ ഹൃദയം കവര്‍ന്നതെന്തിനു
നീ മനുഷ്യാ ....................


0 comments:

 

Posts Comments

©2006-2010 ·TNB