കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

അവള്‍ അനു‌

Friday, October 31, 2008

അവള്‍ അനുരാധ ,ആരാണ് അനുരാധ ? അവള്‍ എന്റെ എല്ലാം ആയിരുന്നു .. അവള്‍ എന്റെ ആത്മ മിത്രംയിരുന്നു . അവള്‍ ഒരു സുന്ദരിയായിരുന്നു .മറ്റു പെണ്കുടികള്‍ക്ക് അസുയ ഉണ്ടാക്കാന്‍ പോന്ന സൌന്ദര്യം .അവള്‍ കോളേജില്‍ എന്നും എന്നോട് വന്നു മിണ്ടുന്നത് ചില കുമാരന്മാര്‍ക്ക്‌ ഇഷ്ടമല്ല. അവള്‍ എനിക്ക് ഒരു നല്ല സുഹൃത്തായി തീര്ന്നു .അവള്‍ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു .ഗുരു പിതൃ തുല്യനെന്നു ചൊല്ലി പഠിപ്പിച്ച നമ്മുടെ നാടിന്‍റെ പോരോഗതിയില്‍ ഞാന്‍ അത്ഭുതപെട്ടു പോയി .മനുഷ്യന്‍ വഴി പിഴക്കുന്നുവോ . അവള്‍ക്കല്ല തെറ്റ് പറ്റിയത് .അവളെ ന്യായികരിക്കുകയല്ല. ഞാന്‍ അത് ഒരിക്കലും ചെയില്ല കാരണം ഞാന്‍ സത്യമുള്ള സൗഹൃതം ഇഷ്ടപെടുന്നു . ആ ഗുരുനാഥനാണ് തെറ്റ് ചെയ്തത് .അല്ല ഞാനാണ്‌ .. അവളോട്‌ കുട്ടു കുടിയത് .അവള്‍ നല്ല കുട്ടിയാണ് മനസ്സില്‍ കവിതയും സാഹിത്യവും എല്ലാം കൊണ്ടുനടക്കുന്ന പെണ്കുട്ടി. അവളുടെ മനസ് പൂ പോലെ മൃതുലമാണ് .അവള്‍ എനിക്ക് വളരെ വേഗം
ഞാനുമായി അടുത്തു. ഒരു നല്ല സൗഹ്രതം ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്തു . അവള്‍ എഴുത്തും മനോഹരമായ ഭാഷ സ്വന്തമായ കുട്ടി . അവള്‍ എനിക്ക് വെറും സുഹ്രത്ത് മാത്രമല്ല . അവള്‍ എനിക്ക് ......... എന്താ പറയുക . അവള്‍ എനിക്ക് എല്ലാം എല്ലാം ആയി .കോളേജെനിക്ക് ഇഷ്ടമായത് അവളിലുടെയാണ് .............മറ്റാരോടും തോന്നാത്ത ഒരു സ്വാതന്ത്ര്യം ഞാന്‍ അവളോട് എടുത്തു . വിവാഹം കഴിക്കാന്‍ തയാറാകുന്ന ആ ഗുരുനാഥന്‍ എന്റെ കൊച്ചു കൂട്ടുകാരിയെ കാണില്ല എന്ന് ഞാന്‍ ഉറപ്പിച്ചു .അഥവാ കണ്ടാലും അയാള്‍ അവളെ ശ്രദ്ധിക്കില്ല എന്ന് ഞാന്‍ ഉറച്ചു . അവള്‍ ഒരു പൊട്ടി പെണ്ണാണ്‌ .മനസ് മാറ്റാന്‍ ഞാന്‍ സര്വേശ്വരനോദ് പ്രാര്‍ത്ഥിച്ചു . അവന്‍ നല്കിയ ഉപായമോ അതോ മനസ്സില്‍ അറിയാതെ തളിരിട്ട പ്രണയമോ "അറിയില്ല" ഞാന്‍ അവളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു .ഞെട്ടി തരിച്ച അവളുടെ കണ്ണുകള്‍ ഇന്നും മനസ്സില്‍ ഉണ്ട് . ഒരു പേടിച്ചരണ്ട പെടമാന്റെ മിഴിയിണകള്‍ ഞാന്‍ കണ്ടു ............

1 comments:

Anonymous said...

എന്താ പറയേണ്ടത്‌ എന്നറിയില്ല...

 

Posts Comments

©2006-2010 ·TNB