കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

പ്രകാശ്‌ രാജ് മികച്ചവന്‍

Tuesday, September 8, 2009





പ്രകാശ്‌ രാജ് എന്ന നടന്‍ വില്ലന്‍ വേഷത്തില്‍ വരെ സ്നേഹം തോന്നുന്ന ഒരു കലാകാരന്‍ ആണ് .എനിക്ക് പ്രകാശ്‌ രാജിനോട് ഒരു ബഹുമാനം തോന്നിയത്‌ വിജയ്‌ നായകന്‍ ആയ " ഗില്ലി " എന്ന സിനിമയില്‍ ആണ്. വില്ലന് നായികയോട് പ്രേമം സാധാരണയാണ്. അത് മാത്രമല്ല വേണ്ടി വന്നാല്‍ റെപും ഉണ്ടാകും. ഇവിടെയാണ് പ്രകാശ്‌ രാജ് എന്ന വില്ലന്‍ വ്യ്ത്യസ്തനകുന്നത്. ചെല്ലം ....ഐ ലവ് യു ........ എന്ന് പറയുന്ന വില്ലന്‍ നമുക്ക്‌ ചിരിയാണ് പടര്‍ത്തുക.ഈ ടൈലോഗ് ഒക്കെ കോളേജ് കാമ്പുസുകളില്‍ ഞങ്ങള്‍ തകര്ത്തു വിട്ടതാണ് ...തല്ലു കിട്ടിയത്‌ വേറെ കാര്യം.

പിന്നെ പോക്കിരിയിലെ വില്ലന്‍.പിന്നെ പ്രിത്വിരാജ്‌ നായകനായ മൊഴി അങ്ങേരു കലക്കി.അപ്പന്‍ വേഷത്തില്‍ സ്പെഷ്യല്‍ ഇഫക്ട് ആണ്. M കുമാരന്‍ son of മഹാലക്ഷ്മി ഒരു അമ്മയുടെയും മകന്റെയും സ്നേഹത്തിന്റെ കഥ പറഞ്ഞപ്പോള്‍ ആ അച്ചന്‍ വേഷം അടിപൊളി ആകി. സന്തോഷ്‌ സുബ്രമണ്യം ജയം രവിയേക്കാള്‍ നല്ല നായകന്‍ പ്രകാശ്‌ രാജ് തന്നെ ആയിരുന്ണ്

എന്താ തന്‍ പ്രകാശ്‌ രാജിന്റെ ഫാന്‍ ആണോ ?

അതെ ..... ഇവിടെ അറുപത്‌ കഴിഞ്ഞ മമ്മൂട്ടി ക്കും മോഹന്‍ലാലിനും ഫാന്‍സ്‌ ഉണ്ടെങ്കില്‍ നല്ല സൂപ്പര്‍ നടനായ പ്രകാശ്‌ രാജിന്റെ ഫാന്‍ എന്തുകൊണ്ട് ആയി കൂടാ.കഥാപാത്രങ്ങള്‍ക്ക്‌ ഇണങ്ങിയ നടനം ആണ് നടന്‍ കാഴ്ച വെക്കേണ്ടത് അല്ലാതെ താര പദവിക്ക് വേണ്ടി അല്ല.

അവിടെ പ്രകാശ്‌ രാജ് വ്യത്യസ്തന്‍ ആകുന്നു

0 comments:

 

Posts Comments

©2006-2010 ·TNB