കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

ചിന്നസാമി - ദി ഉള്ളി മുതലാളി

Saturday, January 1, 2011


ചിന്ന സാമി ഒരു പാവം കര്‍ഷകന്‍ ആയിരുന്നു. എല്ലാവരെയും പോലെ ചിന്ന സാമിയും തന്‍റെ കൃഷി സ്ഥലത്ത് ചോര നീരാക്കി പണിയെടുത്തു. സവോള , ഉള്ളി , ഉരുളകിഴങ്ങ് ,എന്നിങ്ങനെ കൃഷി ചെയ്ട് പോന്നു . എങ്കിലും പട്ടിണി മാത്രം മിച്ചം. അയാള്‍ ദരിദ്ര രേഖക്ക് താഴെയാണ് എന്ന കാരണത്താല്‍ 2 രൂപ അരിയും ലഭിച്ചിരുന്നു .

ഇടനിലക്കാര്‍ കൊള്ള ലാഭം നേടുമ്പോഴും നിത്യവൃത്തിക്ക് ഇല്ലാത്ത ദരിദ്രനായി ചിന്നസാമി ജീവിച്ചു പോന്നു .
അങ്ങനെ ഇരിക്കെ കേരളത്തില്‍ സവാളയുടെയും ഉള്ളിയുടെയും വില കൂടിയ വാര്‍ത്ത ചിന്ന സാമി അറിഞ്ഞത്.
ചിന്ന സാമി തന്‍റെ അക്ക മകനായ ശക്തി വേലിനെയും കൂട്ടി തന്‍റെ ഉള്ളിയും സവാളയും വില്‍ക്കാന്‍ കേരളാവില്‍ ഉള്ള നടേശന്‍ മുതലാളിയെ വന്നു കണ്ടു.

നടേശന്‍ മുതലാളി വിലയൊക്കെ പറഞ്ഞു ഉറപ്പിച്ചു. ഇത് ചിന്ന സാമിയുടെ ഗ്രാമത്തിലെ ഗുണ്ടയാണ് കത്തി ശിവമണി . അണ്ണന്‍ ചിന്നസാമിയുടെ ഈ കേരള കച്ചവടം അറിഞ്ഞു . ഉള്ളി കയറ്റിയ ലോറി തട്ടി എടുത്തു ശിവമണി . പക്ഷെ വഴിയില്‍ വെച്ചു ശിവമണിയെ പോലിസ് അറസ്റ്റ് ചെയ്തു . കാരണം എസ് ഐ പീതാംബരന് കൈനീട്ടം കൊടുത്തില്ല .

പിറ്റേന്ന് പത്രത്തില്‍ " വന്‍ ഹവാല ഉള്ളിയുമായി ശിവമണി അറസ്റ്റ്ഇല്‍ "

ഉള്ളി തന്‍റെ പറമ്പില്‍ ആണെന്ന് തെളിയിക്കുന്ന രേഖകളുമായി വന്ന ചിന്നസാമി ഉള്ളി വിട്ടു കിട്ടാന്‍ നടപടി തേടി ഉള്ളി കെട്ടിന്റെ മുകളില്‍ ഇരിപ്പുറപ്പിച്ചു ..

കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഉള്ളിയും സവാളയും ചിന്നസാമിക്ക് വിട്ടു കിട്ടി . പക്ഷെ ചിന്നസാമി കാലപുരി പൂകിയിരുന്നു ,,,

1 comments:

Sebin Santhosh said...

നന്ദി ... പാകിസ്ഥാന്‍ ... നന്ദി ..... ഞങ്ങള്‍ക്ക് സവാള നല്‍കി സഹായിച്ചതിന് ..................

വാര്‍ത്ത : പാകിസ്താനില് നിന്ന് 1000 ടണ് സവാള വെള്ളിയാഴ്ച എത്തും.

 

Posts Comments

©2006-2010 ·TNB