കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

ഒന്നേല്‍ ആശാന്റെ നെഞ്ഞത്ത് അല്ലേല്‍ കണക്ക് ടീച്ചറിന്റെ പുറത്ത് .....

Tuesday, November 25, 2008

ഒരു സത്യം അത്യമേ രേഖപടുതുന്നു . ഞാന്‍ ഒരു മര്യാധക്കരനാണ് കേട്ടോ . (ഈ വിവരം എന്റെ സ്നേഹസമ്പന്നരായ ഗുരുഭുതരോടും സഹൃദയരായ സഹപാടികളും സാദരം ക്ഷമിക്കുക. ) ഞാന്‍ പഠനത്തില്‍ ബഹു മിടുക്കനാണ് എന്ന സത്യം അഹങ്കാരം കൊണ്ട് പറയുന്നതല്ല. എനിക്കും പറയാന്‍ നല്ലതൊന്നും ഇല്ലാത്ത സ്ഥിതിക്ക് കടമെടുത്തതാണ് ഇത് . ഞാന്‍ നന്നായി കാണാനുള്ള കൊതി കൊണ്ട് എന്റെ മാതാപിതാക്കള്‍ ഞാന്‍ വേലി ചാടാതിരിക്കട്ടെഎന്ന് കരുതിയോ. ഭാവിയില്‍ ഇംഗ്ലീഷ് പറഞ്ഞാലേ പെണ്‍കുട്ടികള്‍ വളയു‌എന്നത് കൊണ്ടോ എന്നെ കൊണ്ട് പോയി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തു. കൊള്ളാം മനോഹരമായ ക്ലാസ്സില്‍ ഞാന്‍ പുലിയായി വളര്‍ന്നു. എന്ത് ചെയ്യാം തട്ടി മുട്ടി ആറ് കടന്നു . കടന്നു എന്ന് പറഞ്ഞാല്‍ ജയിപ്പിച്ച് വിട്ടു (എങ്കിലും ഞാന്‍ അത്ര ബോറന്‍ ആയിരുന്നില്ല കേട്ടോ ) അങ്ങനെ ഏഴില്‍ ഞാന്‍ പൊട്ടി. അത് അവര്‍ക്ക് ഇഷ്ടമായില്ല .അവരെന്നെ അവിടുന്ന് ഇറക്കിa thaവിട്ടു‌ എന്റെ അച്ഛനും അമ്മയ്ക്കും ഞാന്‍ വേണംഎന്നുണ്ടയിരുന്നില്ലെന്കില്‍ പോലും എനിക്ക് അവര്‍ വേണമായിരുന്നു . ഞാന്‍ പറഞ്ഞു സീ.ബി .എസ് .സിയില്‍ പഠിച്ചത് മതി .നമുക്ക് നമ്മുടെ നാടിനെ മറക്കാന്‍ പറ്റുവോ .കേന്ദ്രം പോയാലും നമ്മുടെ നാടിനെ മറക്കാന്‍ പറ്റുവോ . ഇല്ല ആ ചോദ്യം അവരുടെ നാവടക്കി . "കാല് പിടിക്കണോ മോനേ" . ഛെ ഛെ ......പിതാശ്രീ മഹാനായ ഈ മകന്റെ വില കളയരുത് . എങ്കിലും പിതാശ്രീ ചോദിച്ചു " അച്ചോ " ഇത്തവണ കുടി .........അച്ഛന്‍ പറഞ്ഞു " അറിഞ്ഞു കൊണ്ട് കുരിശ് ചുമക്കാന്‍ എനിക്ക് വയ്യ " . ഇവിടുന്നു കൊണ്ട് പോകുവാണേല്‍ പ്രമോഷന്‍ തരാം .. അച്ചന്‍ഒള്ളതെല്ലാം കെട്ടിപറക്കീ ഇറക്കി വിട്ടു . ആയിരം ആയിരം തരുണിമണികള്‍ കണ്ണ്‌നീരോഴുക്കി . എന്റെ അപ്പന്റെ മുഖത്തെ ദുഃഖത്തേക്കാള്‍ വേദനിപ്പിച്ചത് എന്റെ പ്രിയ തോഴിമാരുടെ ദുഖമാണ് എന്നെ കുടുതല്‍ വേദനിപ്പിച്ചത് .ഞാന്‍ ആ പടി വാതില്‍ പിന്നിട്ടു . ഞാന്‍ എന്റെ പഴയ സ്കൂളിലോട്ട് തിരികെ അങ്ങനന്‍ .

അവിടെ പഴയ കുറെ കുട്ടുകരുണ്ടായിരുന്നു. എട്ടാം ക്ലാസ്സില്‍ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ചക്കക്കുരു പോലെ ഇരിക്കുന്ന ഒരുത്താനാണ് സ്കൂള്‍ വിറപ്പിക്കുന്നത് . ഒരു മന്തന്‍ ...... അവന്മാര്‍ എനിക്ക് നല്കിയ സ്വികരണം ഗംഭിരം ആയിരുന്നു ...... ഈര്കില്‍ പോലെ ഇരിക്കുന്ന ഞാന്‍ ചെല്ലുമ്പോ എന്നെ അവര്‍ ഭായ് ..... ഭായ് ..........എന്ന് വിളിക്കുന്നു . ഈശ്വരാ ............. ഇത് എന്ത് മറിമായം . ഞാന്‍ അല്പം വെയിറ്റ് ഇട്ടു നടന്നു . കാരണം ഭായ് ക്ക് ഒരു ലുക്ക് ഇല്ലേല്ലും സ്റ്റൈല്‍ ഒക്കെ വേണ്ടേ ..... മുന്നാം ദിവസോം എന്റെ പണി കുട്ടന്‍ തീര്ത്തു ആ തടിയന്‍ . എന്നെ അടിച്ച് പരിപ്പുവട യാക്കി .

അവന്റെ ഇടി സ്പെഷ്യല്‍ ആണ് . പുള്ളി ഇടിക്കാന്‍ വരുന്ന്നതിനു മുന്‍പ് ചെരുപ്പ് ഉരും ,എനിട്ട് തറയില്‍ മുട്ട് കുത്തും , കൊന്ത ഉ‌രി പ്രാര്‍ത്ഥിക്കും എന്നിട്ട പൊരിഞ്ഞ ഇടി . പൊടിയൊക്കെ പറക്കും . ഞങ്ങള്‍ ഞാന്ഞുലുകളും പറക്കും. അത് പുള്ളിടെ ഒരു സ്റ്റൈല്‍ ആണത്രെ. അങ്ങനെ ഞാന്‍ അവിടെ കൂടി . ആ പുലിമടയില്‍ ഒരു സിംഹമായ് വളര്‍ന്ന്‌ വന്നു . ആ തടിയനാണ് "ജാക്ക്സണ്‍" ആള്‍ ഒരു തിരുമണ്ടന്‍ എന്ന് കണ്ടാലെ അറിയാം . പക്ഷെ എനിക്ക് അവനെ ഭയങ്കര ഇഷ്ടമാണ് കാരണം പുള്ളിയെ സോപ്പ് ഇട്ടാല്‍ വയര്‍ അറിയാതെ നടക്കാം. അത്ര തന്നെ അത് കൊണ്ട് എന്റെ ക്ലാസ്സിലെ എല്ലാവരും ജാക്ക്സണ്‍ ന്റെ ഇടി വാങ്ങി കൂട്ടും . വൈകുന്നേരം സൂരജിന്റെ ( ഇന്ത്യന്‍ ബേക്കറി , സ്ഥലത്തെ പ്രധാന ബേക്കറി കളില്‍ ഒന്നാണ് ,കക്ഷി മുതലാളിയും. വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ താവളം ) ബേക്കറി യില്‍ വേണ്ടതെല്ലാം വാങ്ങി തട്ടാം . ഞങ്ങള്‍ പുലികള്‍ ജാക്ക്സണ്‍ ന്റെ പത്ത് ഇരുനൂറോ രൂപ പുഷ്പം പോലെ പൊടിച്ച് കൊടുക്കും .
അതാണ് ഞങ്ങള്‍ . ഒന്‍പതില്‍ എന്റെ പഴയ കുട്ടുകാര്‍ കൂടി വന്നു .അഖിലും സന്തോഷും. അവര്‍ എന്റെ ആത്മാര്‍ത്ഥ മിത്രങ്ങള്‍ ആയിരുന്നു . പിന്നെ ഞങ്ങള്‍ അവിടെ അടിച്ച് പൊളിച്ച് നടന്നു .എന്ത് ചെയ്യാം ........ഒന്‍പതാം ക്ലാസ്സിലെ ഞങ്ങള്‍ക്ക് തുടങ്ങി സ്പെഷ്യല്‍ ക്ലാസും പരിപാടികളും .എല്ലാ ശനിയാഴ്ചയും ക്ലാസ്സ് എടുക്കും എന്നത് ക്ഷമിച്ചാലും ......ബന്ത് ദിവസോം .....അതോ ......പറ്റുവോ ......ക്ഷമിക്കാന്‍ ...ഇല്ല എന്നാലും ആ ഹീട്മിസ്സ്ട്രെസ്സ് മദര്‍ന്റെ വായില്‍ ഇരിക്കുന്നത് കേക്കാതിരിക്കാന്‍ പോയെ പട്ടു . പൊയി ...........അവിടെ പോയി പടിപ്പിച്ചതെന്തോ കെട്ട് പോരും . ഇത് സ്ഥിരമായപ്പോള്‍ ഞങ്ങള്‍ ആലോചിച്ച് പഠനം കഴിഞ്ഞു ക്രിക്കറ്റ് കളി.................. അത്ര തന്നെ .............. അതെ ആ തീരുമാനം ഞങ്ങള്‍ പാസാക്കി .പിന്നെ ക്ലാസ്സില്‍ പോകാന്‍ എന്താ താത്പര്യം . ആഹാ ..............എന്തൊരു ബുദ്ധി ..... മനോഹരമായി . അങ്ങനെ കളി തുടങ്ങി. പല ദിവസങ്ങളില്‍ ഞങ്ങള്‍ ബോറന്‍ ക്ലാസ്സില്‍ ഉറക്കം നടിച്ച് നേരത്തെ ചാടും .പൊയി കളിക്കും . കുറച്ച് നാള്‍ അങ്ങനെ കടന്നു പൊയി . അവസാനം മദര്‍ പൊക്കി .അടുത്തുള്ള ഒരു ചേട്ടന്‍ പറഞ്ഞു കൊടുത്തു ( അതിന് ശേഷമുള്ള വൈകുന്നേരങ്ങളില്‍ കല്ലുമഴ പതിച്ച കഥ വേറെ കാര്യം .) പൊക്കിയ വിവരം സത്യം പറഞ്ഞാല്‍ ഞാന്‍ അറിഞ്ഞില്ല .സ്കൂളിലോട്ട് ചെല്ലുമ്പോ എല്ലാ പുലികളും ഓഫീസ് മുറിയില്‍ നിരന്നു നില്ക്കുന്നു .എന്താ ഞാനില്ലാത്ത കേസ് എന്ന് മനസ്സില്‍ വിചാരിച്ച ഉടനെ വന്നു വിളി ............. വാ വാ .....ക്യാപ്റ്റന്‍ ഇങ്ങു വാ ........ടീച്ചര്‍മാര്‍ എല്ലാം നോക്കി നില്ക്കുന്നു . എല്‍ . കെ .ജി പിള്ളേരും ...........ഈശ്വരാ ............നാറ്റിക്കല്ലേ ........ചെറു ചിരിയോടെ ഞാന്‍ ചെന്നു . ആ ചിരിച്ചോ ചിരിച്ചോ ........ ചിരിക്കാന്‍ മാത്രം അറിയാം .....എന്റെ ദൈവമേ ഇവന്മാരെ ഒക്കെ എന്നാ ചെയ്യാനാ .....അടുത്ത കൊല്ലം പത്തില്‍ കേരുന്നവമാരാ .........മതി അത്രേം മതി ....മിഥുന്‍ ചിരി തുടങ്ങും അത് കണ്ടാല്‍ ഞാനും ചിരിക്കും പിന്നെ ഓരോന്നുങ്ങള്‍ ചിരിച്ച് തുടങ്ങും .മദര്‍ പറയും " ആ ചിരിച്ചോ എടാ പോത്തെ .......നിനക്ക് ഫിസിക്സ് പരിക്ഷക്ക് എത്ര മാര്‍ക്ക് ഒണ്ട് ? തീര്‍ന്നു .....ലിജോ പൊയി ,സൂരജ് പൊയി ,ജെറിന്‍ പൊയി , കൊഴിഞ്ഞു പൊയി ഞാനും മിഥുനും സന്തോഷും അഖിലും മാത്രമാവും ..ആഹാ പിന്നെ എന്റെ ക്ലാസ്സില്‍ നിന്നും കുറെ തലകള്‍ . തമാശകള്‍ പിറക്കുന്ന നിമിഷങ്ങള്‍ ഇവിടെയാണ് . മദര്‍ ഫിരിന്ഗ് ആരംഭിച്ചു.....
ചെട്ടായിമാരെ പൊക്കിയാല്‍ അനിയന്മാര്‍ എല്ലാം ഡിസന്റ് . മോതെരിന്റെ ഒച്ച മാത്രമെ കേള്‍ക്കു .എത്ര മാര്‍ക്ക് ഒണ്ട് ? മുന്നര മാര്‍ക്ക് .....ഓ ഓ ....കുടി പോയില്ലേ ....മിഥുന്‍ ചിരി തുടങ്ങി .ഞാനും ചിരിക്കും ... ആഹാ രണ്ട് പൊട്ടന്മാരും കൂടി ചിരിച്ചോണ്ട് നിന്നോ . അപ്പൊ എത്തും മുത്തിയമ്മ (മരിയ സിസ്റ്റര്‍ ,ചെറുപ്പത്തില്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട് . ഇങ്ങനെ പൊക്കുമ്പോള്‍ മരിയ സിസ്റ്റര്‍ ആണ് രക്ഷ ) എത്തും . എന്താടാ ? ഓ മദര്‍ ഒന്നു പൊക്കി . എന്നാത്തിനാ ? അത് ക്രിക്കറ്റ് കളിയ്ക്കാന്‍ പോയതിനാ . എവിടാടാ ? ഗോപാല്‍ ജിയുടെ വീട്ടില്‍ .നിങ്ങള്‍ മാത്രമാണൊ ? എയ് .... അവന്മാരും ഒന്ടാരുന്നു .എന്നിട്ടോ ? അത് .....ഞങ്ങള്‍ക്ക് ഫിസിക്സ് പരിക്ഷക്ക് .എത്രയാ ? മുന്നര ..... ആഹാ എന്നാ പഠിക്കാതെ വന്നെ ...പനീ ......ഓ പോട്ടെ സിസ്റ്റര്‍ ഇവന്മാരെ ഇങ്ങനെ എന്തിനാ നിറുത്തിയെക്കുന്നെ ...... മദര്‍ :" ഓ ..എത്തി അമ്മച്ചി എത്തി വക്കാലത്തും കൊണ്ട് ..ജാക്ക്സണ്‍ ഇപ്പൊ പതുക്കെ ഒന്നു തല പോക്കും .കാരണം ജാക്സണ്‍ തല പൊക്കിയ ചീത്ത മുഴുവന്‍ അവന്‍ കേള്‍ക്കും . ഒന്നു പല്ലു കാണിക്കും . കണ്ണാടിയുടെ ഇടയിലുടെ ഒരു നോട്ടം .....പിന്നെ മദര്‍ അവനെ നോക്കും ....ഓ ചക്ക തല പൊക്കി എടാ ചക്കെ ......പോത്തെ .....ചിരിച്ചോടാ നീ അര മാര്‍ക്ക് മതി .ഞങ്ങളും ചിരിക്കും ...ഓ വിശേഷപെട്ട മാര്‍ക്ക് കിട്ടിയല്ലോ നിനക്ക് ....പോടാ ............ഞങ്ങള്‍ പതുക്കെ പിന്നോട്റ്റ് മാറി നിക്കും . ജാക്സണ്‍ പിന്നേം നിക്കും ..... ഓ ചക്ക പിന്നേം നിക്കുവാ .......മരിയ സിസ്റ്റര്‍ കൈ കൊണ്ട് പൊക്കോ എന്ന് പറയും ....ഒടനെ ഒരു സോറിപറയും .ഓ എന്നാ ചെയ്ടലും ഒണ്ട് ഒരു സോറി .....ഓടിക്കോ ........കൂള്‍ ആയി ക്ലാസ്സില്‍ പോയി ഇരിക്കും ....ചില അടക്കം പറച്ചിലുകള്‍ ഉണ്ടാകും .മൈന്‍ഡ് ചെയ്തെ ഇരിക്കും ....പിന്നേം പറഞ്ഞാല്‍ ചിലക്കതെട ഞാന്‍ ഇത് എത്ര കണ്ടതാ ......" എന്ന് ചോദിച്ച് അവിടെ ഇരിക്കും .രാജ്യം കീഴടക്കിയ രാജാവിനെ പോലെ..

1 comments:

അരുണ്‍ കരിമുട്ടം said...

മൊത്തം വായിച്ചു.അവസാനിപ്പിക്കാന്‍ ശ്രമിക്കണേ.ഈ കഥ തീര്‍ന്നപ്പോള്‍ ഒരു ഫുള്‍ സ്റ്റോപ്പ് വേണമായിരുന്നു.അല്ലങ്കില്‍ തുടരും എന്നെങ്കിലും...

 

Posts Comments

©2006-2010 ·TNB