കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

അനു‌വിന്റെ വേദന തുടരുന്നു .....................

Thursday, December 4, 2008






  • ഇവിടെ തുടരുന്നത് അവള്‍ അനു എന്ന കഥയുടെ തുടര്‍ച്ചയായി കരുതാം




  • തുടരുന്ന പ്രണയകഥകളില്‍ കാമ്പസ് എന്നും നിറവുള്ള ഒരു ഓര്‍മയാണ് . സുഖമുള്ള ഒരോര്‍മ്മ . ചില വിശുദ്ധ പ്രണയങ്ങള്‍ .( അവരുടെ പ്രണയം മണം പിടിച്ച് നടക്കുന്ന ബി .ബി .സി കള്‍ക്ക് പോലും അന്യം ) ചില അവിശുദ്ധ പ്രണയങ്ങള്‍ . ചില കളിയാക്കല്‍ പ്രണയകഥകള്‍ .... ഇവക്കിടയില്‍ എനിക്ക് മാത്രം പ്രണയം അന്യമായി ഭവിച്ചു .... അതില്‍ ഞാന്‍ വ്യസനിക്കുന്നു ..ഇത് കേട്ടാല്‍ വീണ (ആള് പുലിയാണ് . നല്ല കുട്ടി , തന്റെടി ,മിടുക്കി ,സര്‍വോപരി എന്നെ വരലാണ് കല്ലങിലെ മെയിന്‍ പണി ) പറയും " പെണ്‍കുട്ടികള്‍ക്ക് കുടി തോന്നണ്ടേ " എന്താ ചെയ്ക .........എന്താ പെണ്‍കുട്ടികള്‍ക്ക് ഒന്നും തോന്നാത്തത് .... കഷ്ടം .. അത് പോട്ടെ ഞാന്‍ അവളോട് പറഞ്ഞതിന്റെ രേസ്പോന്‍സ് ഞാന്‍ പ്രതിക്ഷിച്ചത് " നോ" ഓ ....പിന്നെ മനസ് മാറ്റാനുള്ള ശ്രമം അത്ര തന്നെ . ഒടുവില്‍ ഗതി കെട്ട് അവള്‍ "എസ്" പറഞ്ഞു ....പിന്നെ ഒരാഴ്ച നീണ്ട പ്രണയം. വീട്ടില്‍ അറിയാതെ ചില കോളുകള്‍ .... അങ്ങനെ എന്റെ ഏതോ ഒരു തമാശ അവള്‍ക്ക് ഇഷ്ടപെട്ടില്ല ( ഞാന്‍ അങ്ങനാ .... എവിടെ എന്ത് പറയണം എന്ന് അറിയാന്‍ വയ്യാത്ത ഒരു കിഴങ്ങന്‍ .( ഇതിനും വീണയുടെ ദിലോജ് ഉണ്ടാവും " സ്വയം ഒരു ബോധം ഉള്ളത് നല്ലതാ........") ) അത് ആ മനുഷ്യനെ കുറിച്ച് ആയിരുന്നു . അതാണ് അവള്‍ക്ക് ഫീല്‍ ചെയ്തത് . ഒരു ആഴത്തിലുള്ള പ്രണയത്തിനു മുന്‍പില്‍ ഞാന്‍ നിശ്ചലനായി നിന്നു . ഒരു തമാശക്ക് നല്കിയ വില ഒരു നല്ല സൗഹ്രദം നഷ്ടമായി എന്നതാണ് . കഷ്ടം .... എനിക്ക് എന്നോട് തന്നെ ഒരു വിദ്വേഷം തോന്നുന്നു . ഞാന്‍ ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ല എന്നാണോ ? പിന്നെ എപ്പോഴും സംസാരിച്ചിരുന്ന ഞങ്ങള്‍ വല്ലപ്പോഴും മാത്രം സംസാരിക്കുന്നവരായി . ആ മഹാനായ ഗുരു കാമുകന്‍ തന്റെ മണിയറയിലേക്ക് വധുവിനെ ആനയിക്കാന്‍ ചില വ്യായാമങ്ങള്‍ ഒക്കെ ചെയ്യുന്നു എന്നറിഞ്ഞു . എന്റെ അനു‌ ഇവിടെ നീറി പുകയുന്നു . അവള്‍ക്ക് മുന്‍പില്‍ നിസ്സഹായരായ ഒരു പട്ടം സുഹൃത്തുക്കള്‍ മാത്രം .അവളുടെ തെങ്ങികരചിലുകള്‍ എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു ....

    ഇപ്പോള്‍ ഓര്‍മ്മ വരുന്നത് എവിടെയോ കെട്ട് മറന്ന കവിത ശകലങ്ങളാണ്
    " ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം
    മനസ്സില്‍ പടുത്തുയര്‍ത്തിയ
    ചില്ല് കൊട്ടാരമാത്രേ
    പ്രണയം "

    കവിയും ഒരു നിരാശ കാമുകനോ അതോ കാമുകന്റെ സുഹൃത്തോ ആയിരിക്കാം ................

    എന്താകും ഇനി അനുവിന് സംഭവിക്കുക.. എന്റെ കൈയില്‍ സൂക്ഷിക്കാന്‍ നല്കിയ ആ പ്രണയ ഉപഹാരം തിരികെ വാങ്ങി . എന്നോ അദ്ധേഹത്തിനു നല്കാന്‍ അവള്‍ വാങ്ങിയ ഒരു ഉപഹാരം .
    ഇനി എന്തും സംഭവിക്കാം .ഒരു അതമാത്ത്യയെ പോലും ഞാന്‍ ഭയക്കുന്നു .............

    സര്‍വേശ്വരാ ............... നീ തന്നെ രക്ഷിക്കുക .............ആ പാവത്തിന് നല്ല ബുത്തി നല്കുക .............
    നിന്റെ മായകള്‍ എന്തെന്നറിയാന്‍ ഞാന്‍ അശക്തന്‍ ......

0 comments:

 

Posts Comments

©2006-2010 ·TNB