കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

പോത്തങ്ങാടി അഥവാ കൊച്ചങ്ങാടി

Saturday, January 10, 2009



ഗ്രാമത്തിന്റെ വിശുദ്ധി ......എന്നൊക്കെ കണ്ണും പൂട്ടി പറഞ്ഞപ്പോളും എന്താനെന്നരിയില്ലയിരുന്നുപക്ഷെ ആ എക്സ്പീരിയന്‍സ് ഒരു പുതുമ യായിരുന്നു എന്ന് പറയേണ്ട കാര്യമില്ലല്ലോ ....................



ഞാനും എന്റെ രണ്ടു ഫ്രണ്ട്സ് ഉം ഒരു കൂട്ടുകാരിയുടെ ഗ്രാമത്തില്‍ പോയപ്പോള്‍ എടുത്ത ചിത്രമാണ്‌ ..

സ്ഥലം : തുരുത്തുമ്മ
മമ്മുട്ടി എന്ന സിനിമ നടന്റെ നാട് " ചെമ്പ് " നോട് ചേര്‍ന്ന ഈ ഗ്രാമത്തില്‍ എത്തി ചേരാന്‍ ഒരു കടത്താണ് ഉള്ളത് . വള്ളത്തില്‍ കയറുന്നത് ഒരു പുതിയ അനുഭവം ആയിരുന്നു ഞങ്ങള്‍ക്ക് . ആ ഗ്രാമത്തിന്റെ പ്രക്രതി ഭംഗിയും ഞങ്ങള്‍ക്ക് പുതുമയായിരുന്നു...................



"ചെമ്പ് " എന്ന ഗ്രാമം കാണാന്‍ കുറെ നാളായി ആഗ്രഹിക്കുന്നു . ആ ഗ്രാമത്തെ കുറിച്ചുള്ള വര്‍ണനകള്‍ ധാരാളം കേട്ടിരുന്നു ..........

വഴിയും അറിയില്ല .............ഒന്നും അറിയില്ല ..............

അവളെ വിളിച്ചു ചോദിച്ചു ..

ഹലോ

എടി ഞങ്ങള്‍ അങ്ങ് വരുവാ ...

എങ്ങോട്ട് ?

നിന്റെ വീട്ടിലേക്ക്

ഓഹോ ഇന്നു ഏപ്രില്‍ ഒന്നല്ലല്ലോ ഡാ ......

അല്ലാടി സത്യമായിട്ടും ...

പോടാ അവിടുന്ന് . ആരാ അടുത്ത് ചിരിക്കുന്നത് ?

അത് ഞാന്‍ തന്നെയാടി ...

രാജു അടുത്ത് നിന്നു ഭയങ്കര ചിരി ..

വഴിയൊക്കെ ചോദിച്ചു വൈകോം ബസില്‍ കയറി പറ്റി...
വൈകോം വരെ തമാശയൊക്കെ പറഞ്ഞു പോയി . അവിടെ എത്തിയപ്പോള്‍ എങ്ങോട്ടാ പോകേണ്ടെന്നു മറന്നു പോയി .
പിന്നേം അവളെ വിളിച്ചു ...
ഹലോ വൈക്കം എത്തി ....
അവള്‍ടെ അച്ഛനായിരുന്നു ഫോണ്‍ എടുത്ത് .
അച്ഛന്‍ പറഞ്ഞു
മോനേ പൂത്തോട്ട ബസില്‍ കയറി പോത്തങ്ങടിയില്‍ ഇറങ്ങിയാല്‍ മതി .
അല്ലേല്‍ എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ കയറി തോളില്‍ ഇറങ്ങിയാല്‍ മതിയെന്ന് പറഞ്ഞു .

ശരി അച്ഛാ .....

ഓക്കേ ...... അടുത്ത പൂത്തോട്ട ബസിന്റെ അടുത്ത് ചെന്നു കണ്ടക്ടര്‍ പിന്നിലെ ഡോറില്‍ നിന്നു വിളിച്ചു പറഞ്ഞു " പൂത്തോട്ട .............പൂത്തോട്ട ......"

രാജു കണ്ടക്ടര്‍ ന്റെ അടുത്ത് ചെന്നു ചോദിച്ചു "ചേട്ടാ വണ്ടി പോത്തങ്ങടിക്ക് പോകുവോ ?"
എന്നതാ ?
പിന്നേം അല്പം പതുക്കെ "പോത്തങ്ങടിക്ക് പോകുവോ ?"
പോത്തങ്ങടിയോ ? കൊച്ചങ്ങാടിയാണോ ?
ആ ....അത് തന്നെ ....അങ്ങോട്ട ഒരു മുന്ന് ടിക്കറ്റ് .
പുള്ളി ചിരി തൊടങ്ങി ...
ഞാന്‍ ജോര്‍ജിനെ നോക്കി ....
അവനും ചിരി ...
രാജു ചമ്മി ഇരിക്കുന്നു ..
അവനെ കണ്ടപ്പോള്‍ എനിക്കും ചിരി പൊട്ടി ...
പിന്നെ അത് പറഞ്ഞായി ചിരി ...
അങ്ങനെ പോത്തങ്ങാടി എന്ന കൊച്ചങ്ങടിയില്‍ ഞങ്ങള്‍ എത്തി .
അങ്ങനെ കടത്തും കടന്നു അവള്‍ടെ വീട്ടില്‍ എത്തി .....

പോത്തങ്ങാടി ആദ്യമേ മനസിലായി എങ്കിലും തോള്‍ അവള്‍ടെ അച്ഛന്‍ പറഞ്ഞപ്പോളാണ് മനസിലായത് ........

സംഭവം തോള്‍ അല്ല toll ആയിരുന്നു ....................

ഈ രാജു ന്റെ ഓരോ തമാശകളെ ...................

1 comments:

Sebin Santhosh said...

ഞമ്മക്ക് ഈ തമാശ ബയങ്ങാന്‍ ബല്ലാത്ത പാടാണ് ................
ഇങ്ങക്ക് ബോറടിക്കനോന്ടെല്‍ ഇജ് ശമിക്കെന്റെ പഹയാ.........................

അതികം ബോറച്ചാല്‍ പറയാനേ.........

 

Posts Comments

©2006-2010 ·TNB