കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

ഏയ്‌ ഓട്ടോ മത്സരം

Monday, March 29, 2010


സാധാരണക്കാരന്‍ ഗതികേടിലയാല്‍ അന്നം മുടങ്ങതിരിക്കാന്‍ ഓട്ടോ ഓടിക്കനിറങ്ങും .അത് കേരളത്തില്‍ കാണുന്ന ഒരു പ്രതിഭാസമാണ് . അന്നം എല്ലിന്റെടെല്‍ കേറി തുടങ്ങിയാല്‍ അവന്‍
പാര്‍ട്ടിയില്‍ ചേരും. എല്ലാരും അല്ല ചിലര്‍ . മറ്റു ചിലര്‍ കാശ് ആകുമ്പോള്‍ പറക്കും കക്കൂസ് കഴുകാന്‍ ഗള്‍ഫില്‍ . ഓട്ടോ - ഒരുപാട് വീടുകള്‍ക്ക് അരി നല്‍കുന്ന സാമുഹിക സേവകന്‍ . ഒരു രാഷ്രിയക്കാരനും ഇവനോളം വരില്ല . അരി പ്രശ്നം ആണേ ... എന്നും പറഞ്ഞു സിറ്റിയിലും ഗ്രാമങ്ങളിലും ഇവന്‍ പറക്കുന്നു .
ചില കാറുകാര്‍ അവന്റെ തന്തക്കു വിളിക്കും. വലിവ് പിടിച്ചു ചോര തുപ്പി കിടക്കുന്ന ഓട്ടോക്കാരന്‍ ചെക്കന്റെ തന്ത ഒന്ന് ചുമച്ചു തിരിഞ്ഞു കിടക്കും. കാര്‍ വിളിക്കാന്‍ ശേഷി ഇല്ലാത്ത ലക്ഷങ്ങള്‍ നമ്മുടെ നാട്ടില്‍ കാത്ത് നില്‍ക്കും . ഏയ്‌ ഓട്ടോ ...... എന്ന വിളിയുമായി...

കാലം മാറി ... എങ്കിലും ഓട്ടോയുടെ ജനപ്രീതി കൂടി വരുന്നു . മൂന്നു ചക്രമുള്ള ചടാക്കു വണ്ടി തേടി അമേരിക്കയില്‍ നിന്ന് പോലും ആള് വന്നു . പോപ്പ് ബെനെടികറ്റ് പതിനാറാമന്‍ ഇന്ത്യയില്‍ നിന്നും ഓട്ടോ വരുത്തിച്ചു തന്റെ പൂന്തോട്ട സന്തര്‍ശനം അതില്‍ ആകിയ വിവരം പത്രത്തില്‍ കണ്ടില്ലാരുന്നോ ? അത്ര കേമനാണ് ഇവന്‍ .


ദെ ... ഇപ്പൊ കേരളത്തിന്റെ ടൂറിസം സാദ്ധ്യതകള്‍ പഠിച്ച എമാന് ഒരു പുതിയ ഐഡിയ . അണ്ണന്‍ കേരളത്തില്‍ നിന്നും ഓട്ടോ റേസ് സങ്ങടിപ്പിച്ചു . കഞ്ഞിക്ക് വക നോക്കുന്ന നമ്മുടെ ഓട്ടോ സുഹൃത്തുക്കള്‍ ഈ പണിക്ക് പോകുമോ ? എവിടെ ... ............. ഇത് സായിപ്പുന്മാര്‍ക്ക് ആണ് . ശശിയും ,ചെല്ലപ്പനും , ചാക്കോച്ചനും ഒന്നും അല്ല ഓട്ടോ ഓടിക്കുക... നല്ല ഒന്നാന്തരം സായിപ്പന്മാരും മദാമ്മമാരും . സിസി അല്ബെണോ , രോടെര്‍ ഫെടിക് , അങ്ങനെ സ്വന്തം അപ്പനും അമ്മയ്ക്കും വിളിക്കാന്‍ പറ്റാത്ത പേരുള്ള കൊച്ചന്മാര് ..

സംഭവം ചില്ലറ കളി അല്ല . കേരളത്തില്‍ നിന്ന് തുടങ്ങിടിട്ടെ ഉള്ളു . ആ പിള്ളേര് ഇനി എന്തെല്ലാം കാണേണ്ടി വരുമോ ആവോ ? എന്തായാലും സംഗാടകര്‍ രണ്ടും കല്പിച്ചാ..
വെബ്സൈറ്റ് ഒക്കെ ഉണ്ട് ( http://rickshawchallenge.com/ ) .

എന്തായാലും പാവപെട്ട ഓട്ടോക്കാരന്റെ വീട്ടില്‍ അടുപ്പ് പോയണേല്‍ പകലന്തിയോളം ഓട്ടോ തലങ്ങും വിലങ്ങും ഓടണം ...................


അരി പ്രശ്നം ആണേ..............

0 comments:

 

Posts Comments

©2006-2010 ·TNB