കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

പ്രണയം ...... സുഖകരം

Saturday, August 7, 2010


എന്റെ ഹൃദയത്തിന്റെ താളുകളില്‍ പ്രണയത്തിന്റെ ഇതളുകള്‍ വിരിഞ്ഞു... എന്നില്‍ പ്രണയം ഒരു അനുഭുതിയായി കടന്നുവന്നു......

അവള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു......... എന്റെ സ്വന്തമാകാന്‍ ..
അവളുടെ കടക്ഷങ്ങള്‍ക്കായി എന്നും ഞാന്‍ കൊതിച്ചു ... ആ നോട്ടം എന്നെ ആനന്ധഭരിതനാക്കി...

സ്വപ്നം കണ്ടു തുടങ്ങി ഞാന്‍ ... എന്റെ സ്വപ്‌നങ്ങള്‍ അവളുടെ രൂപം മാത്രമായി.........
" ഞാന്‍ നിന്നെ സ്നേഹിക്കുന്നു " അവളോട പറയണം എന്ന് തോന്നി ....
കഴിയുന്നില്ല..... എന്തെ ഞാന്‍ ഇങ്ങനെ ....

ആ അനുഭുതി എന്നെ സ്നേഹത്തിന്റെ കുന്നുകളും കരകളും താണ്ടാനുള്ള ശക്തി തന്നു ....

ഞാന്‍ ഒരു സാദാരണ ചെറുക്കന്‍ ... അവളോ ... അത്യാവിശ്യം ചുറ്റുപാടുള്ള വീട്ടിലെ പെണ്‍കുട്ടി....
അവള്‍ക് എന്നെ ഇഷ്ടമാകുമോ ? ഇഷ്ടമായാല്‍ തന്നെ അവള്‍ പറയുമോ ?
ഇല്ല..... ഇല്ല......... അവള്‍ പറയില്ല.....

ഇല്ല എന്ന മറുപടിക്ക് രണ്ടു കാരണം ഉണ്ടാകാം ...

ഒന്ന് , അവള്‍ക് എന്നെ ഇഷ്ടമല്ല...
രണ്ട് , അവള്‍ അത്ര നല്ല കുട്ടിയാണ്......

അവള്‍ നല്ല കുട്ടിയാണ് , കേവലം ഒരു ഫാസിനെഷന്‍ കൊണ്ട് തോന്നിയതല്ല എന്റെ പ്രണയം . ഒരു സുന്ദരികുട്ടിയെ കണ്ടപ്പോള്‍ തോന്നിയ കൌതുകം .. അതാവാം അവളെ ഞാന്‍ ശ്രദ്ധിക്കാന്‍ ഇടയാക്കിയ കാരണം. അത് സ്വാഭാവികം ...

ഏതോരു പെണ്‍കുട്ടിയെയും ഒരു ആണ്‍കുട്ടി ആകര്‍ഷിക്കപെടുന്ന ഒന്നല്ലേ കൌതുകം..
ആ കൌതുകം എന്റെ ഉള്ളില്‍ സ്നേഹമായി വളര്‍ന്നത് ഞാന്‍ അറിഞ്ഞില്ല ..
അവളുടെ മൌനവും കുട്ടുകാരികള്‍ക്കിടയിലെ കൊച്ചു സന്തോഷങ്ങളും എല്ലാം എന്റെ മനസ്സില്‍ സന്തോഷം ഉളവാക്കി...... അവളെ കാണുവാന്‍ ലഭിക്കുന്ന ഒരവസരവും ഞാന്‍ പാഴാക്കിയില്ല....

എന്റെ മനസ്സില്‍ അവള്‍ മാത്രമായോ ? അറിയില്ല..........

ആരോ ചോദിച്ചു : " കുറെ നാളുകലയില്ലേ അവളെ കാണാന്‍ തുടങ്ങിയിട്ട് ... എനിട്റ്റ് പെട്ടന്ന് എവിടുന്നാ ഒരു പ്രണയത്തിന്റെ ഉത്ഭവം...

ഞാന്‍ എന്നോട് തന്നെ പലവട്ടം ചോദിച്ച ചോദ്യമാണിത്.........

ആകെ തെളിഞ്ഞത് ശുന്യത.......... ആ ശുന്യതയില്‍ എന്റെ ഹൃദയവികാരങ്ങള്‍ വ്യക്തമായിരുന്നു......

ഞാന്‍ അവളെ സ്നേഹിക്കുന്നു എന്നത് മാത്രമാണ്........... അതിന്റെ അളവോ , തുക്കാമോ എത്രയെന്നു ചോദിച്ചാല്‍ മറുപടിക്കും ഞാന്‍ കുട്ടുപിടിക്കുക അവളുടെ മൌനത്തെ ആയിരിക്കും..

മൌനം വാക്കുകളെക്കാള്‍ ശക്തമായ ഒന്നാണ് എന്ന് അവളാണ് മനസിലാക്കി തന്നത് ...

സ്നേഹത്തിന്റെ സുഗന്തമുള്ള ഒരു കാറ്റ് എന്നെ കടന്നുപോകുന്നു .... അതില്‍ എന്റെ പ്രണയത്തിന്റെ സുഗന്തം ഞാന്‍ അറിയുന്നു.............

നിന്നെ ഞാന്‍ സ്വന്തമാക്കും ..... കാത്തിരിക്കുക...... ആ കാത്തിരിപ്പാണല്ലോ ..... സര്‍വ്വസാല്‍ പ്രധാനം........

0 comments:

 

Posts Comments

©2006-2010 ·TNB