കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

നൊസ്റ്റാള്‍ജിയ

Tuesday, August 24, 2010

ജീവിതം ആനന്ദമായ മരുപച്ച തേടിയുള്ള യാത്രയാണെന്ന്  എന്റെ ഗുരുനാഥന്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു . ഓര്‍മ്മകള്‍ പേറിയുള്ള ഒരു യാത്ര. കണ്ണുനീരും കയ്പ്പും നിറഞ്ഞ ജീവിതത്തില്‍ സ്വപ്നങ്ങളുടെ കൂട്ടുകാരനാക്കിയത് എനിക്ക്  സ്വപ്നങ്ങലോടുള്ള ആ തീഷ്ണമായ ബന്ധമാണ്. പുസ്തകങ്ങള്‍ നല്‍കിയ ഒരു വലിയ ആശ്വാസമാണ് ജീവിതം. നഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടി കിഴിച്ച് ലാഭത്തിന്റെ പുസ്തകത്തില്‍ നഷ്ടങ്ങള്‍ക്ക് മാത്രം പ്രസക്തിയുണ്ടായിരുന്ന എന്റെ പുസ്തകം. അതായിരുന്നു എന്റെ ജീവിതത്തില്‍ ഏറ്റവും അടുപ്പം സൃഷ്‌ടിച്ച പുസ്തകവും. അന്ന് മനസ് തകര്‍ന്ന ഒരു വിദ്യാര്‍ഥി, +2 പഠനം ഉപേക്ഷിക്കേണ്ടി വരുമോ എന്ന് കരുതിയ കാലം, ധനം സര്‍വസ്വ പ്രദാനം എന്ന മനസിലാക്കിയ കാലം ,ഇടവഴിയില്‍ ജീവിതത്തെ പകച്ചു നോക്കിയ കൌമാരക്കാരന്‍. വേദനകള്‍ തീര്‍ക്കാന്‍ നൊമ്പരങ്ങള്‍ കോര്‍ത്ത് പലതും എഴുതി കൂട്ടി. ക്ലാസ്സുകളില്‍ ശ്രദ്ധയില്ലാത്ത കുട്ടി എന്ന ഖ്യാദി പരക്കെ ഉണ്ടായിരുന്നു. മനസ്സില്‍ കരിമേഘങ്ങള്‍ മാത്രം. ഒരു മഴയുടെ മുന്നോടിയായി വരുന്ന കരിമേഘങ്ങള്‍ .ഞാന്‍ ഭയന്നു . ആ മഴയെ സര്‍വതും നശിപ്പിക്കാന്‍ കെല്‍പ്പുള്ള ആ പേമാരിയെ ഞാന്‍ അങ്ങേഅറ്റം ഭയന്നു . ഭീകര സത്വങ്ങള്‍ എന്നെ വിഴുങ്ങികളയും എന്നെനിക് തോന്നി. ഒരു ആശ്വാസത്തിന് ആരും ഇല്ലാതിരുന്ന അവസ്ഥ.എഴുതി കുത്തി പെറുക്കിയ ആ പുസ്ടകത്തില്‍ ഇരുട്ടായിരുന്നു . കറുത്ത നിറത്തിലുള്ള ആ ഡയറി എനിക്ക് സമ്മാനിച്ച ദുഖങ്ങളുടെ സ്മരണകള്‍ ആയിരുന്നു. അതിലെ ഓരോ വരിയിലും എന്റെ കണ്ണുനീരിന്റെ നനവ് ഉണ്ടായിരുന്നു.

                     എന്തിനായിരുന്നു എനിക്ക് ഈ നശിച്ച ജന്മം,ഞാന്‍ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി .ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു . മരണത്തെ പുല്‍കി ഉറങ്ങാന്‍ ഞാന്‍ കൊതിച്ചു,എന്നെന്നേക്കുമായി . മരണം ഒരു സുഖമുള്ളതാണ്‌ . ഞാന്‍ തിരഞ്ഞെടുത്ത വഴി തെറ്റാണോ ? ചോദ്യത്തിന് ഉത്തരമില്ല . ഒരുതരം എസ്കേപിസം. ജീവിക്കാന്‍ കൊതിയില്ലത്തത് കൊണ്ടല്ല ഞാന്‍ ഇങ്ങനെ തീരുമാനിച്ചത്. ഈ ലോകം മിദ്യയാണ് എന്ന വിശ്വാസമാണ്  എന്നെ ഈ തീരുമാനത്തില്‍ എത്തിച്ചത് . സത്യത്തില്‍ ഞാന്‍ ഒരു ഭീരുവാണ് , അത്  സത്യമാണ് , ഞാന്‍ മാത്രമല്ല ഈ ലോകത്തില്‍ ജീവനുള്ള സര്‍വവും ഭയക്കുന്നു  "മരണത്തെ" . അതിനെ " ഹേ റാം " എന്ന് പറഞ്ഞു വീണ മഹാത്മാ ഗാന്ധിയെ പോലുള്ള ചില ധീരന്മാര്‍ . എങ്കിലും ഒരു നിമിഷത്തെ ബുദ്ധിമോശമെന്നോ വിവേകമില്ലായ്മയെന്നോ വിളിക്കാവുന്ന ആത്മഹത്യയെ കുറിച്ച് ഞാന്‍ ചിന്തിച്ചു . മരണത്തെ ഞാന്‍ വ്യത്യസ്തമാക്കാന്‍ തീരുമാനിച്ചു .ജീവിച്ചുവെങ്കിലും നാലുപേര്‍ ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ മരിക്കണം . എന്റെ ചിന്തകള്‍ പല മാര്‍ഗവും ഉപദേശിച്ചു.സമഗ്രമായ പല ഭാവനകളും ഞാന്‍ ആ പുസ്തകത്തില്‍ എഴുതി ചേര്‍ത്തു . നാളെയുടെ സമുഹത്തില്‍ എന്നെ പോലെ മരണം പുല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എന്റെ സമര്‍പ്പണം. നിര്‍ജീവമായ ശരീരത്തോട്  പലരും വികല്പ്പമായി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്ത് സംസാരിക്കാത്തത്  ഈ ജഡത്തിന്റെ മീതെ കിടന്നു കരഞ്ഞു നിലവിളിച് പറഞ്ഞിട്ട എന്ത്  പ്രയോജനം . ഈ ക്രീടകള്‍ കാണുമ്പോള്‍  എനിക്ക് പുച്ചമാണ്.
എനിക്ക് വേണ്ടി ആരും കരയരുത്  എന്നാണ് എന്റെ ആഗ്രഹം. മൃതനായ ഞാന്‍ നിങ്ങളുടെ അഭിനയം ആസ്വധിക്കില്ല . മരണശേഷം ഉള്ള കണ്ണുനീര്‍ തികഞ്ഞ അഭിനയം മാത്രമാണ് അല്ലെങ്കില്‍ അത് വ്യര്‍ദമാണ് . മരിച്ചവന്‍ പോയാലും ജീവിക്കില്ലേ .സതി അനുഷ്ടിക്കുമോ നിങ്ങള്‍ . ഇല്ലാത്ത പക്ഷം പിന്നെ എന്തിനാണ് ഈ കണ്ണുനീര്‍ . ഞാന്‍ ഈ വിഷയത്തെ കുറിച്ച്  ചിന്തിച്ചു  ഇങ്ങനെ പലതും എഴുതി . ഒരിക്കല്‍ ക്ലാസ്സില്‍ ഇരുന്നു ആ കറുത്ത ഡയറിയില്‍ എഴുതികൊണ്ടിരുന്നത് എന്റെ ഗുരുനാഥന്‍ കണ്ടു. അദ്ദേഹം ആ ഡയറി വാങ്ങികൊണ്ട് പോയി . രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു . അദ്ദേഹം സ്നേഹപൂര്വ്വം എന്നെ വിളിപ്പിച്ചു  പറഞ്ഞു " കൊള്ളാം പക്ഷെ ഇതൊന്നും പ്രാക്ടിക്കല്‍ അല്ല . ഞാന്‍ എന്റെ ചിന്തകളില്‍ ഉറച്ചു നിന്ന് ചോദിച്ചു " എന്തുകൊണ്ട് ?" ഒരു പുഞ്ചിരി ആയിരുന്നു മറുപടി . ഞാന്‍ തൃപ്തനല്ല " എന്തുകൊണ്ട്  ?" . അദ്ദേഹം പറഞ്ഞു " കാരണം ഞാനും നീയും ഒക്കെ വെറും മനുഷ്യരാണ് . ഹൃദയമുള്ളവര്‍ , ചിന്തകള്‍ ബന്ധിക്കപെട്ട സാദാരണ മനുഷ്യന്‍. ഒരു പതിനെട്ടുകാരന്റെ ജീവിതത്തോടുള്ള കൌതുകം മാത്രമാണ് നിന്നെകൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത് ". ഇതിനു മുകളില്‍ ചിന്തിക്കാന്‍ നീ ശക്തനല്ല.നുകത്തില്‍ ബന്ധിക്കപെട്ട കാളയാണ്  നീ . തന്റെ ബന്ധനം മനസിലാക്കാതെ അത് അങ്ങനെ കറങ്ങികൊണ്ട് ഇരിക്കും. ഇടക്ക് ഒന്ന് നിന്നാല്‍ അതിനു അടി കിട്ടും . അത് പേടിച്ചു ഓടുന്നു. നിന്നെയും  ഒരു നുകത്തില്‍ ബന്ധിച്ചിരിക്കുന്നു. ബന്ധങ്ങളുടെ നുകത്തില്‍,ബദ്യതകളുടെ നുകത്തില്‍ . നീ കറങ്ങുക , നിന്റെ ബദ്യതകള്‍ തീരുമ്പോള്‍ നീ സ്വതന്ത്രനാക്കപെടും. ചിന്തിക്കുക ....

ഞാന്‍ നടന്നു എന്റെ ചിന്ത ഇതായിരുന്നു . " എന്താണ് എന്നെ ബന്ധിച്ചിരിക്കുന്നത് ".

പെട്ടന്നാണ്  അമ്മ പറഞ്ഞത്  " പോയി കറന്റ് ചാര്‍ജ്  അടച്ചിട്ടു വാടാ ".....
 ബില്‍ അടക്കാന്‍ പോകുമ്പോള്‍ മനസിലായി. ഇതാണ്  എന്റെ ബന്ധനം. പക്ഷെ ഈ ബന്ധനത്തെ ഞാന്‍ ഇഷ്ടപെടുന്നു. അത് ഭേദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി ഒരു കറുത്ത ഡയറി വേണ്ട..

അത്  അഗ്നിക്കിരയാക്കി ....... ഞാന്‍  എന്റെ യാത്ര തുടര്‍ന്നു ....

മഹാന്മാരുടെ സങ്കല്പങ്ങള്‍ എങ്ങനെ തെറ്റും . ആ ചിന്ത എന്നെ കുഴക്കി . അതിനൊരു ഉത്തരം  കിട്ടിയില്ല . ജീവിതം അതാണ് .... ഉത്തരം  കിട്ടാത്ത ചില ചോദ്യങ്ങള്‍ ഉണ്ടാവും . അത്തരത്തില്‍ ഒരു മഹത്തായ ചോദ്യമല്ലേ  " ആരാണ്  ഞാന്‍ " എന്ന ചോദ്യം .

ബുദ്ധനും ആദിശങ്കരനും എല്ലാം തിരഞ്ഞ ഉത്തരം കിട്ടാത്ത ചോദ്യം . ആ ചോദ്യങ്ങള്‍ക്ക്  മുകളിലാണ്  ഈശ്വരന് സ്ഥാനം.

നല്ല നാളെയുടെ പ്രതീക്ഷയുമായി ജീവിച്ച അനേകം മഹാരഥന്മാര്‍ എനിക്ക്  വഴികാട്ടികള്‍ ആകട്ടെ .

         

0 comments:

 

Posts Comments

©2006-2010 ·TNB